സൗദിയുെട എംബ്ലം ഉപയോഗിക്കുന്നതിന് എതിരേ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക എംബ്ലം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ വ്യക്തികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും പ്രത്യേക ഉപഹാരങ്ങളിലും മറ്റും ദേശീയ എംബ്ലം ഉപയോഗിക്കരുത്. വാണിജ്യാവശ്യങ്ങള്‍ക്ക് ദേശീയ എംബ്ലം ഉപയോഗിക്കുന്നത് വിലക്കുന്നതിനു തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഒക്‌ടോബര്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്ക് ദേശീയ എംബ്ലം ഉപയോഗിക്കരുത്. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പ്രസ്സുകളിലും പരസ്യ ഏജന്‍സികളിലും സ്ഥാപനങ്ങളിലും മീഡിയ മന്ത്രാലയം പരിശോധനകള്‍ ആരംഭിച്ചു.RELATED STORIES

Share it
Top