സൗദിയും യുഎസും വന്‍ ആയുധക്കരാറിനൊരുങ്ങുന്നുവാഷിങ്ടണ്‍: യുഎസില്‍ നിന്നു വന്‍തോതില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി സൗദി അറേബ്യ. 23ന് സൗദിയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഇതുസംബന്ധിച്ച കരാറുണ്ടാവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അധികാരമേറ്റശേഷം ട്രംപിന്റെ ആദ്യ വിദേശസന്ദര്‍ശനമാണ് സൗദിയിലേക്കെന്നതും ഇതിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.  സൗദി സൈന്യത്തിനാവശ്യമായ ആയുധങ്ങളുടെ സിംഹഭാഗവും വിതരണം ചെയ്യുന്നത് യുഎസ് ആണ്. ഇതിനുപുറമേയാണ് എഫ്-15 പോര്‍ വിമാനം, വിനിമയ സംവിധാനങ്ങള്‍ എന്നിവയടക്കം ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇറക്കുമതിക്ക് ഒരുങ്ങുന്നത്. പശ്ചിമേഷ്യയില്‍ ഇറാനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് ആണവകരാറടക്കം അമേരിക്ക-സൗദി ബന്ധം കൂടുതല്‍ ശക്തമായത്. അതേസമയം, ആഭ്യന്തര നിര്‍മാണം വര്‍ധിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ സൈനികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ ട്രംപ് തയ്യാറാവുന്നതെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top