സൗദിയില്‍ വനിതകള്‍ക്ക് ഇനി ലോറി വരെ ഓടിക്കാം

റിയാദ്: സൗദിയില്‍ ബൈക്കുകളും ലോറികളും ഓടിക്കാന്‍ വനിതകളെ അനുവദിക്കുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ട്രാഫിക് നിയമം സ്ത്രീപുരുഷ ഭേദമന്യെ നടപ്പാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ലോറികള്‍ ഓടിക്കാന്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാവുകയുള്ളൂ. പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയാവണം. ടാക്‌സികളും ഹെവി വാഹനങ്ങളും ഓടിക്കുന്നതിനുള്ള ഉമൂമി ലൈസന്‍സ് അപേക്ഷകര്‍ 20 വയസ്സ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. 17 വയസ്സ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. വനിതകളുടെ ഡ്രൈവിങ് ലൈസന്‍സുകളിലും ഫോട്ടോകള്‍ ഉള്‍പ്പെടുത്തും.  അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കും. വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ചു വിദേശ വനിതകള്‍ക്കും സൗദിയില്‍ വാഹനങ്ങള്‍ ഓടിക്കാവുന്നതാണ്. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ ആണ് ഇത്തരക്കാരെ ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അനുവദിക്കുക.

RELATED STORIES

Share it
Top