സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത നിലയില്‍ദമ്മാം: തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ പുന്നവിള വീട്ടില്‍ നീനയെ (27) സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹുഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസ് ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സായിരുന്നു. കഴിഞ്ഞ ദിവസം താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി സൗദിയിലുള്ള നീന കഴിഞ്ഞ മാസം 24നാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഇതിനിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈയിടെ അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതായതിനാല്‍ അടിയന്തരമായി പത്തു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരില്‍ നിന്നും അനുമതി ലഭിക്കത്തതിന്റെ പേരില്‍ മാനസിക വിഷമത്തില്‍ ആയിരുന്നെന്ന് പറയപ്പെടുന്നു. കശുവണ്ടി തൊഴിലാളിയായ നളിനിയാണ് മാതാവ്. ഏക സഹോദരന്‍ വിഷ്ണു. പിതാവ് തമ്പി നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയതാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാന്‍ നവയുഗം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.

RELATED STORIES

Share it
Top