സൗദിയില്‍ പീഡനത്തിനിരയായ സ്ത്രീകള്‍ ഇന്ന് ഇന്ത്യയിലെത്തുംന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വില്‍ക്കപ്പെടുകയും പീഡനത്തിനിരയാവുകയും ചെയ്ത 55കാരി ഇന്ന് ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നുമാസത്തെ വിനോദസഞ്ചാര വിസയില്‍ സൗദിയില്‍ എത്തിയ സഖ്‌വന്ത് കൗറാണ് വഞ്ചിക്കപ്പെട്ടത്. ഡല്‍ഹിയിലെ ട്രാവല്‍ ഏജന്റാണ് ഇവരെ കൊണ്ടുപോയത്. അയാള്‍ സ്ത്രീയെ സൗദി കുടുംബത്തിന് വില്‍ക്കുകയായിരുന്നു. അടിമയാക്കപ്പെട്ട കൗര്‍ പിന്നീട് പീഡനങ്ങള്‍ക്കിരയായി. സൗദിയില്‍ എത്തി ആദ്യത്തെ ഒരാഴ്ചവരെ ഫോണില്‍ ലഭിച്ചിരുന്നുവെന്ന് കൗറിന്റെ ഭര്‍ത്താവ് കുല്‍വന്ത് സിങ് പറഞ്ഞു. പിന്നീട് അവരെയും ട്രാവല്‍ ഏജന്റിനെയും ഫോണില്‍ കിട്ടിയില്ലെന്ന് കുല്‍വന്ത് സിങ് പറഞ്ഞു. മെയ് ഏഴിന് ആശുപത്രിയില്‍ നിന്ന് കൗര്‍ ഭര്‍ത്താവിനെ വിളിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.

RELATED STORIES

Share it
Top