സൗദിയില്‍ പാരാമെഡിക്കല്‍

സ്റ്റാഫ് സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയ്യതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫിസില്‍ തിരഞ്ഞെടുപ്പ് നടത്തും.
ലാബ് ടെക്‌നീഷ്യന്‍ (മൈക്രോബയോളജി ടെക്‌നീഷ്യന്‍, ഹിസ്‌റ്റോപത്തോളജി ടെക്‌നീഷ്യന്‍, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍ സ്ത്രീകള്‍ മാത്രം), റസ്പിറേറ്ററി തെറാപിസ്റ്റ് (സ്ത്രീകള്‍ മാത്രം). സിഎസ്എസ്ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍മാര്‍ മാത്രം), എക്‌സ്‌റേ ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ടു വര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് 3000-3500 സൗദി റിയാലാണ് ശമ്പളം.

സ്റ്റാഫ് നഴ്‌സ് (സ്ത്രീകള്‍ മാത്രം)

ബിഎസ്‌സി നഴ്‌സിങും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് 3000-3750 സൗദി റിയാല്‍ ശമ്പളം ലഭിക്കും. ഡിപ്ലോമ നഴ്‌സിങും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് 3000-3250 സൗദി റിയാല്‍ ലഭിക്കും.
ഒഴിവുകള്‍: ഐസിയു, സിസിയു, പിഐസിയു, എന്‍ഐസിയു, എല്‍ & ഡി, ഒആര്‍ആര്‍ആര്‍ എന്നീ വിഭാഗങ്ങളില്‍. താമസം, യാത്രാച്ചെലവ് എന്നിവ സൗജന്യമായിരിക്കും. കൂടാതെ സൗദി അറേബ്യയിലെ തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ (ഒഡിഇപിസിയില്‍ രജിസ്റ്റര്‍ ചെയ്യണം) ജൂലൈ 27നു മുമ്പ് വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ീറലുരാീൗ@ഴാമശഹ.രീാ മുഖേന അയക്കണം.

ഫോണ്‍: 0471 2329440/41/42/43/45, 9446 444522.

RELATED STORIES

Share it
Top