സൗദിയില്‍ ദിവസത്തില്‍ 37 കാറുകള്‍ മോഷ്ടിക്കപ്പെടുന്നു

car_thief

റിയാദ്: രാജ്യത്ത് ദിവസത്തില്‍ 37 കാറുകള്‍ വീതം മോഷണം പോവുന്നതായി റിപോര്‍ട്ട്. ഈ വര്‍ഷം ജനുവരി മാസത്തെ കണക്കു പ്രകാരമാണിത്. 2016 ജനുവരിയില്‍ സൗദിയിലാകമാനമായി 1,134 കാറുകളാണ് മോഷണം പോയി. രാജ്യത്ത് ഏറ്റവും കുടൂതല്‍ കാറുകള്‍ മോഷണം പോയത് തലസ്ഥാന നഗരിയായ റിയാദിലാണ് 428 കാറുകള്‍. ആകെ നടന്ന കാര്‍ മോഷണത്തിന്റെ 38 ശതമാനം വരുമിത്. തൊട്ടു പിന്നില്‍ മക്ക പ്രവിശ്യയാണ് 333 കാറുകള്‍.
ഇവിടെ മോഷണം പോയവയില്‍ 191 കാറുകള്‍ വീണ്ടെടുത്തു. കാര്‍ മോഷണത്തില്‍ കിഴക്കന്‍ പ്രവിശ്യയാണ് മൂന്നാം സ്ഥാനത്ത് 132 കാറുകളാണ് ഇവിടെ നിന്നു മോഷണം പോയത്.
നാലാം സ്ഥാനത്തുള്ള് ജിസാന്‍ മേഖലയില്‍ നിന്ന് 73 കാറുകള്‍ മോഷ്ടിക്കപ്പെട്ടു. മദീന 58, തബൂക്ക് 40, അസീര്‍ 29, ഹായില്‍ 14 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ കാര്‍മോഷണ നിരക്ക്. ഏറ്റവും കുറവ് കാര്‍ മോഷണം രേഖപ്പെടുത്തിയത് അല്‍ഖസീം, അല്‍ ജൗഫ് മേഖലകളിലാണ്. നജ്‌റാനില്‍ നിന്ന് ജനുവരിയില്‍ ഒരു കാറും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് പിടിക്കപെട്ട കാര്‍ മോഷ്ടാക്കളുടെ പ്രായം 17 മുതല്‍ 36 വയസ്സുവരെയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കുറ്റകൃത്യ അന്വേഷണ പഠന വിഭാഗം നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു. മോഷ്ടാക്കളില്‍ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസത്തിനു അപ്പുറം നേടിയവരല്ല. ചിലര്‍ കാറുകള്‍ മോഷ്ടിക്കുന്നത് പണത്തിനു വേണ്ടിയാണങ്കില്‍ മറ്റു ചിലര്‍ കാറുകള്‍ കൊണ്ട് അഭ്യാസം കാണിക്കുന്നതിനും ചിലര്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രൗഡി പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് മോഷമങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.  [related]

RELATED STORIES

Share it
Top