സൗദിയിലെ സ്ത്രീകള്‍ക്ക് കാറുകള്‍ മാത്രമല്ല, ഇനി ബൈക്കും, ട്രക്കും ഓടിക്കാം

ജിദ്ദ: സൗദിയില്‍ വീണ്ടും വിപ്ലവാത്മക തീരുമാനങ്ങളുമായി ഭരണകൂടം.  സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇരുചക്രവാഹനങ്ങളും, ട്രക്കുകളും ഓടിക്കാനുള്ള ലൈസന്‍സ്  നല്‍കാനാണ് പുതിയ തീരുമാനം. സൗദി ട്രാഫിക് ജനറല്‍ ഡിപാര്‍ട്ട്‌മെന്റാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.


ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധതമായ വ്യവസ്ഥകള്‍ മാത്രമെ സ്ത്രീകള്‍ക്കും ഉണ്ടാവുകയുള്ളു. ലൈസന്‍സ് ലഭിക്കുന്നതിന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.
വിദേശ െ്രെഡവിങ് ലൈസന്‍സ് നിലവിലുള്ളവര്‍ക്ക് ഒരു വര്‍ഷം വരെ െ്രെഡവിങ് ടെസ്റ്റ് ആവശ്യമില്ലെന്നുള്ള ഇളവും സത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്.

നേരത്തെ കാറോടിക്കുന്നതിനുള്ള അനുമതി മാത്രമായിരുന്നു ഭരണകൂടം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇനി ബൈക്കുകളും, ട്രക്കുകളും ഓടിക്കുന്നതിനുള്ള അനുവാദം സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top