സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 4.24 കോടി തട്ടി മലയാളി മുങ്ങി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുത്ത് തിരുവനന്തപുരം സ്വദേശി മുങ്ങിയതായി പരാതി. സൗദി മുറബ്ബയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തില്‍ ഷിജു ജോസഫിനെതിരേ 4.24 കോടി രൂപ തട്ടിയെടുത്തെന്നു കാണിച്ച് ലുലു ഗ്രൂപ്പ് പരാതി നല്‍കി. ഷിജുവിനെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി, സംസ്ഥാന പോലിസ് മേധാവി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ലുലു ഗ്രൂപ്പ് ആവശ്യപ്പെട്ടു. 42കാരനായ ഷിജു നാല് വര്‍ഷം മുമ്പാണ് ലുലു ഗ്രൂപ്പില്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.

RELATED STORIES

Share it
Top