സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ്; പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത ലോറി സ്റ്റാ ന്‍ഡ് നീക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സൗത്ത് ബീച്ചിലെ അനധികൃത ലോറി സ്റ്റാന്റ് മാറ്റുമെന്ന മേയറുടെ പ്രഖ്യാപനം നടപ്പാകാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്.
ഇവിടെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയും കഴിഞ്ഞ മാസം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ലോറി സ്റ്റാന്റ് ഇവിടെ നിന്ന് മാറ്റുമെന്ന് മേയര്‍ പ്രഖ്യാപിച്ചത്. ലോറികള്‍ നിര്‍ത്തിയിടുന്നതിന്റെ മറവില്‍ മയക്കുമരുന്ന് സംഘം ഇവിടെ തമ്പടിക്കുന്നത് പതിവാണെന്ന് നേതാക്കള്‍ ആരോപിച്ചു.
ലോറികള്‍ക്ക് പിറകിലൂടെ ബീച്ചിലെത്തി മാലിന്യം തള്ളുന്നുമുണ്ട്. രണ്ടാഴ്ച് മുമ്പ് അറവ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടിയിരുന്നതായും നേതാക്കള്‍ പറഞ്ഞു. ധര്‍ണ ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് എസ് വി ഉസ്മാന്‍കോയ അധ്യക്ഷത വഹിച്ചു. ഡോ. ഷരീഫ്, അന്‍വര്‍, പി അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top