സൗത്ത്് ബീച്ച് നവീകരണം: കോര്‍പറേഷന്‍ നടപടി സ്വാഗതം ചെയ്

തുകുറ്റിച്ചിറ: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്‍ഡും ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങും ഒഴിവാക്കാനുള്ള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായ ട്രാഫിക് ഉപദേശക സമിതി യോഗ തീരുമാനത്തെ പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്—കാരിക സംഘടന ,റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘തെക്കേപ്പുറം ശബ്ദം ‘ സ്വാഗതം ചെയ്തു.
ബീച്ചിന്റെ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാന്‍ഡും, ഇവിടെയുള്ള അനധികൃത കെട്ടിടങ്ങളും, കൈയ്യേറ്റങ്ങളും ഒഴിപ്പിച്ചെടുത്ത് വികസിപ്പിക്കുകയും നവീകരണം നടത്തുകയും ചെയ്താല്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാനാകും. വിഷയം വേണ്ട രീതിയില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയ  കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്—സിനെയും പത്രമാധ്യമങ്ങളെയും യോഗം അഭിനന്ദിച്ചു. ഐ പി ഉസ്മാന്‍ കോയ, കെ എം നിസാര്‍, എസ് എം സാലിഹ്, വി മുഹമ്മദലി സംസാരിച്ചു.

RELATED STORIES

Share it
Top