സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്

ജിദ്ദ: കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ്  സെന്റ്ററിന്റെ ജിദ്ദ ചാപ്റ്റര്‍  സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൃക്ക രോഗ വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി  വരുന്നതിന്റെ ലക്ഷ്യം  കൈവരിക്കാന്‍  സെന്റര്‍  ജിദ്ദാ  ചാപ്റ്റര്‍ കമ്മിറ്റിയുടെ  ആഭിമുഖ്യ ത്തില്‍ ശറഫിയ്യയിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചു 11-05-2018 വെള്ളിയാഴ്ച്ചയാണ് ക്യാമ്പ്. ഫോക്കസ് സൗദി  ജിദ്ദാ  ചാപ്റ്ററിന്‍  സഹകരണത്തത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ  എട്ടു  മണി  മുതല്‍  ഉച്ചക്ക്  മൂന്നു  മണി  വരെയാണ് .
സൗജന്യ രോഗനിര്‍ണ്ണയത്തിന് ആഗ്രഹിക്കുന്നവര്‍  മുന്‍കൂട്ടി  പേര്  റജിസ്റ്റര്‍  ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. മുഹമ്മദ് ഷെരീഫ് (050 253 3553) മുജീബുറഹ്മാന്‍ (055 866 2433) ജൈസല്‍ (053 268 4156)  റഹ്മത്ത് അലി (053 822 8920) എന്നിവരെ  ബന്ധപെട്ടാല്‍ റജിസ്റ്റര്‍  ചെയ്യാവുന്നതാണ് .
ക്യാമ്പിന്റെ  നടത്തിപ്പിനായി ചെമ്പന്‍ അബ്ബാസ്  ചെയര്‍മാനും  നാസര്‍ ഒളവട്ടൂര്‍ കണ്‍വീനറും ഉമ്മര്‍കോയ തുറക്കല്‍  ട്രഷററും  പി.വി. ഹസ്സന്‍ സിദ്ദിഖ് ബാബു കോഓര്‍ഡിനേറ്ററും അബ്ദുല്‍ നാസര്‍ കാളോത്ത്  വളണ്ടിയര്‍ ക്യാപ്റ്റനുമായി സംഘാടക  സമിതി രൂപികരിച്ചു .
യോഗത്തില്‍ പി.വി. ഹസ്സന്‍ സിദ്ദിഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. ചെമ്പന്‍  അബ്ബാസ്  യോഗം  ഉദഘാടനം ചെയ്തു. ഇസ്മാഈല്‍  മുണ്ടക്കുളം, അബ്ദുറഹിമാന്‍ അയക്കോടന്‍, സലിം മധുവായി, കെ.പി. മുഹമ്മെട്കുറ്റി പുളിക്കല്‍ , കെ.കെ. മുഹമ്മദ്, അബ്ബാസ് മുസ്ലിയാരങ്ങാടി, ഇ.പി സലീം ,  എക്‌സല്‍  ജമാല്‍ , ഫിറോസ്  പരതക്കാട്  ജൈസല്‍ കരിപ്പൂര്‍, അബ്ദുല്‍ ലത്തീഫ്  പൊന്നാട്, അന്‍വര്‍ ഹഖ്, റഹ്മത്ത് അലി, കബീര്‍ തുറക്കല്‍  പ്രസംഗിച്ചു . നാസര്‍ ഒളവട്ടൂര്‍ സ്വാഗതവും എം. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു .

RELATED STORIES

Share it
Top