സൗജന്യ ലാപ്‌ടോപ്പ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപംപന്തളം: പന്തളം നഗരസഭ പരിധിക്കുള്ളിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. 12.5 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ നീക്കിവെച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതി,   നഗരസഭ ഭരണ സമിതിയേയും കൗണ്‍സിലര്‍മാരെയും പൂര്‍ണ്ണമായും ഒഴിവാക്കി വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്വന്തം നിലയില്‍ നിര്‍വഹണ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ലാപ്‌ടോപ് വിതരണം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. നഗരസഭയിലെ 33 ഡിവിഷനുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ, അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തി സാമ്പത്തിക ശേഷിയുള്ള ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തിയതായും പരാതി ഉയരുന്നു. ഇപ്പോള്‍ ലാപ് ടോപ് ലഭിച്ച 26 പേരില്‍ പലരും മുന്‍ഗണനാ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളവരാണ്. സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാനുവല്‍ നിയമ പ്രകാരം ആവശ്യമായ ടെണ്ടര്‍ നടപടികളിലൂടെയല്ല ലാപ് ടോപ് വാങ്ങിയത്. ലാപ് ടോപ് വിതരണത്തിലെ ക്രമക്കേട് ചര്‍ച്ച ചെയ്യാന്‍ കൂടിയ കൗണ്‍സില്‍ യോഗം വിതരണം നിര്‍ത്തിവെക്കാന്‍ നല്‍കിയ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു.

RELATED STORIES

Share it
Top