സൗജന്യ റേഷന്‍; പാണക്കാട്, മേല്‍മുറി വില്ലേജുകള്‍ക്ക് അവഗണന

മലപ്പുറം: അഞ്ച് കിലോ സൗജന്യ റേഷന്‍ വിതരണത്തില്‍ വിവേചനമെന്ന് പരാതി. പാണക്കാട് വില്ലേജിലും മേല്‍മുറി വില്ലേജിലുമാണ് അരി ലഭിക്കാതിരിക്കുന്നത്. വെള്ളം കയറി ദുരിതമനുഭവിച്ച ഈ പ്രദേശത്തെ ജനങ്ങള്‍ റേഷന്‍ കടയില്‍ പോയി കാലി സഞ്ചിയോടെയാണ് മടങ്ങുന്നത്. പാണക്കാട്, വില്ലേജിലെ മൈലപ്പുറം, കോലാര്‍, കളന്തട്ട, വലിയ വരമ്പ്, കുറ്റിപ്പുളി, വലിയങ്ങാടി, കിഴക്കേതല, വാറങ്കോട്, കൈനോട്, ഹാജിയാര്‍ പ്പള്ളി, കേല്‍മണ്ണ, പട്ടര്‍കടവ്, പാണക്കാട്, കരാത്തോട് എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. മേല്‍മുറി വില്ലേജിലും ഭാഗികമായി വെള്ളം കയറി. എന്നാല്‍ സര്‍ക്കാറിന്റെ പ്രളയ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ടാണ് ഇവര്‍ക്ക് റേഷന്‍ ഇല്ലാത്തതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. പ്രളയം കാര്യമായി ബാധിച്ച പാണക്കാട്, മേല്‍മുറി വില്ലേജുകളിലെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top