സൗജന്യ ആംബുലന്‍സ് സര്‍വീസുമായി നല്ലളം ഇ അഹമ്മദ് സാഹിബ് ഫൗണ്ടേഷന്‍ഫറോക്ക്: സേവന പ്രവര്‍ത്തനങ്ങള്‍ക്ക്  ദിശ നല്‍കുകയാണ് നല്ലളം ഇ അഹമ്മദ് സാഹിബ് ഫൗണ്ടേഷന്‍ .സാമൂഹിക സേവന ചരിത്രത്തിലെ നാഴികകല്ലായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങള്‍ പിന്‍ തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും രൂപീകരിച്ച ഫൗണ്ടേഷനാണ് ഇ— അഹമ്മദ് സാഹിബ് ഫൗണ്ടേഷന്‍. അല്‍ ഹിന്ദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇ അഹമ്മദ് സാഹിബ് ഫൗണ്ടേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം ആസ്ഥാനമായി  സൗജന്യമായി ആംബുലന്‍സിന്റെ സേവനത്തിന് തുടക്കമിട്ടു.സൗജന്യ ആംബുലന്‍സ് സര്‍വ്വീസിന്റെ ഉല്‍ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നിര്‍വ്വഹിച്ചു.കര്‍മ്മനിരതനായിരിക്കെ മരണം വരിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്.തന്റെ കര്‍മ്മമണ്ഡലമായ ജനാധിപത്യത്തിന്റെ കോവിലില്‍ അവസാന ശ്വാസം വരെയും ബുദ്ധി കൊണ്ടും നാവുകൊണ്ടും തീര്‍ത്തും ജനാധിപത്യ മാര്‍ഗത്തില്‍ മാന്യമായി പൊരുതി അവസാനം അതെ അങ്കത്തട്ടില്‍ മരണമടഞ്ഞ ഇ അഹമ്മദ് ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ തെളിവായിട്ടാണ് നമ്മെ വിട്ട് പിരിഞ്ഞതന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഫൗണ്ടേഷന്‍ പ്രസിഡന്റ് എം സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ,ജാതി ഭേധമില്ലാത്തെ സൗജന്യമായി സര്‍വ്വീസ് കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സിന്റെ സേവനം പ്രദേശത്ത് സാധ്യമാക്കിയതന്ന് മായിന്‍ഹാജി പറഞ്ഞു. യു പോക്കര്‍, എം കുഞ്ഞാമുട്ടി, സയ്യിദ് മുഹമ്മദ് ഷമീല്‍ തങ്ങള്‍, കെ പി നുറുദ്ദീന്‍,  റിയാസ് അരീക്കാട്, പി രാജന്‍, കെ പി മുഹമ്മദലി സംസാരിച്ചു.

RELATED STORIES

Share it
Top