സൗജന്യസ്ഥലം ലഭിച്ചിട്ടും വീട് നിര്‍മാണം തുടങ്ങാന്‍ കഴിയാത്തത് വിനയാവുന്നു

ആലങ്ങാട്: നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിന് സൗജന്യമായി സ്ഥലം ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ കുരുക്കില്‍പെട്ട് നിര്‍മാണം തുടങ്ങാന്‍ കഴിയാത്തത് വിനയാവുന്നു.
സ്വകാര്യ വ്യക്തി പാനായിക്കുളം സക്കാത്ത് കമ്മിറ്റിക്ക് രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ 35 സെന്റ് സ്ഥലമാണ് “നിലം “എന്ന പട്ടികയിലുള്‍പ്പെട്ടതുമൂലം നിര്‍മാണം തുടങ്ങാനാവാതെ കിടക്കുന്നത്. പാനായിക്കുളത്തെ പാര്‍പ്പിട സമുച്ചയ ഉദ്ഘാടന ചടങ്ങിനിടെ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
ഇതിന്റെ നടപടിക്രമങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് ത്വരിതഗതിയിലാക്കാന്‍ ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധാമണിജയ് സിങ്, മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ സക്കാത്ത് കമ്മിറ്റിക്ക് ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top