സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും: മന്ത്രി കെ രാജുതിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക വനവല്‍ക്കരണത്തിന് ആക്കം കൂട്ടാനാണിത്. സ്‌കൂളുകള്‍, കോളജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്കെല്ലാം തൈകള്‍ സൗജന്യമായിട്ടാണു നല്‍കുക. തൈകള്‍ നട്ടുപിടിപ്പിച്ചശേഷം മതിയായ സംരക്ഷണം നല്‍കണമെന്നും പരിചരണമില്ലാതെ നശിച്ചുപോവുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top