സൗജന്യമായി കിട്ടിയ ആംബുലന്‍സ് ഷെഡില്‍; ഉപയോഗിക്കുന്നത് വാടക വാഹനം

നെന്മാറ: സാന്ത്വന പരിചരണത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ ആംബുലന്‍സ് ഷെഡ്ഡില്‍. കാഴ്ചവസ്തുവായി ഷെഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി. കിടപ്പു രോഗികളുടെ പരിചരണത്തിനും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുമായി നെന്മാറ സ്വദേശിയായ ഡോ. ഉദയഭാനുവാണ് നെന്മാറ ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി ആംബുലന്‍സ് നല്‍കിയത്.
നിലവില്‍ സാന്ത്വന പരിചരണത്തിന് വാഹനം വാടകയ്‌ക്കെടുത്താണ് ഉപയോഗിക്കുന്നത്. വാഹന വാടകയും െ്രെഡവറുടെ വേതനവും ഉള്‍പ്പെടെ പ്രതിമാസം 50,000 രൂപയോളം ചെലവുവരുന്നുണ്ട്. എന്നിട്ടും സൗജന്യമായി കിട്ടിയ വാഹനം ഉപയോഗിക്കാതെ ഷെഡില്‍ സൂക്ഷിച്ചിരിക്കുന്നത്. 20 വാര്‍ഡുകളിലായി കിടപ്പുരോഗികളുടെ പരിചരണനത്തിനായി ആറു ലക്ഷം രൂപയാണ് ഗ്രാമപ്പഞ്ചായത്ത് ചെലവഴിക്കുന്നത്.തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ല. സൗജന്യമായി ലഭിച്ച ആംബുലന്‍സ് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചെലവുകള്‍ സാന്ത്വന പരിചരണ ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലും െ്രെഡവറുടെ വേതനം, ഇന്ധനം അറ്റകുറ്റപ്പണി, എന്നീ ചെലവുകള്‍ തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ അനുമതിയില്ലാത്തതുമാണ് ഉപയോഗിക്കാന്‍ കഴിയാത്തത്.
ആംബുലന്‍സ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആവശ്യമായ തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി സര്‍ക്കാറിന് കത്തുനല്‍കിയിട്ടുണ്ടെന്ന് നെന്മാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍ പറഞ്ഞു.

RELATED STORIES

Share it
Top