സ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ്26ാമത് സമ്മേളനം ഇന്നാരംഭിക്കും

മുന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡിന്റെ 26ാമത് സമ്പൂര്‍ണ സമ്മേളനത്തിന് ഇന്നു തുടക്കം. ഹൈദരാബാദിലെ ഉവൈസി ഹോസ്പിറ്റല്‍ കോംപ്ലക്‌സിലാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം നടക്കുന്നത്. മുത്ത്വലാഖ് സംവിധാനം അസാധുവാക്കിയ സുപ്രിംകോടതി ഉത്തരവിനു പിന്നാലെ മുസ്‌ലിം വിവാഹനിയമത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ചുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. നിക്കാഹ് സമയത്ത് മുത്ത്വലാഖ് മുഖേന ഭാര്യയെ വിവാഹ മോചനം ചെയ്യില്ലെന്നു വരന്‍ ഉറപ്പുനല്‍കുന്ന കരാര്‍ വിവാഹനിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന വിധത്തില്‍ ഭേദഗതി വരുത്താനാണു ബോര്‍ഡ് ആലോചിക്കുന്നത്. മുത്ത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ബില്ലിന്റെ കരടിലുള്ള ചില വ്യവസ്ഥകള്‍ നീക്കംചെയ്യണമെന്നാണു തങ്ങള്‍ ആവശ്യപ്പെടുന്നതെന്നുമാണ് ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി വ്യക്തമാക്കിയത്. മുത്ത്വലാഖ് നിര്‍ത്തലാക്കുക എന്നതല്ല സര്‍ക്കാരിന്റെ ലക്ഷ്യം, മറിച്ച് വിവാഹമോചനം തന്നെ നിര്‍ത്തുക എന്നതാണ് ബില്ലിന് പിന്നിലുള്ള ഗൂഢ ലക്ഷ്യമെന്നും വ്യക്തമാണ്. മുസ്‌ലിം സമുദായത്തിലെ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെയാണ് ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചു പ്രധാനമന്ത്രിക്കു കത്തയച്ചെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ്  ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top