സ്‌റ്റേഷനില്‍ വനിതാ എസ്‌ഐയെ ബലാല്‍സംഗം ചെയ്തു

ചണ്ഡീഗഡ്: ഹരിയാനയിലെ പലാവല്‍ പോലിസ് സ്‌റ്റേഷനില്‍ വനിതാ എസ്‌ഐയെ അഞ്ചുപേര്‍ കൂട്ടബലാല്‍സംഗം ചെയ്തു. ഒരു ദേശീയ ടെലിവിഷന്‍ ചാനലാണ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ ആറുപ്രതികള്‍ക്കെതിരേ പരാതി രേഖപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ സ്്ത്രീ സുരക്ഷാ പ്രശ്‌നങ്ങളുടെ തീവ്രതയാണ് ഈ പ്രശ്‌നം വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ വര്‍ഷം മെയ് 31 വരെ 70 കൂട്ട ബലാല്‍സംഗ കേസുകള്‍ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2017ല്‍ ആകെ 1238 ബലാല്‍സംഗക്കേസുകള്‍ സംസ്ഥാനത്ത് പോലിസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top