സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കൈപ്പത്തി നഷ്ടപ്പെട്ട സംഭവം: യുവാവ് ദുരിതത്തില്‍

സുല്‍ത്താന്‍ ബത്തേരി: കൈപ്പത്തി നഷ്ടപെട്ട ഗോത്രവര്‍ഗ്ഗ യുവാവ് ദുരിതത്തില്‍. അഞ്ചുവര്‍ഷം മുന്‍പ് വീടിനോട് ചേര്‍ന്ന് മൈതാനത്തില്‍ കളിക്കുന്നതിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്് കൈപ്പത്തി നഷ്ടപെട്ട സുല്‍ത്താന്‍ ബത്തേരി മാനിക്കുനി പണിയകോളനിയിലെ സുധീഷെന്ന 19 കാരനാണ് ദുരിതത്തിലായിരിക്കുന്നത്. കൈപ്പത്തി നഷ്ടപെട്ടതിനാല്‍ കൃത്യമായി കൂലിപ്പണിക്കുപോലും പോകാന്‍ പറ്റാത്തഅവസ്ഥയിലാണ് ഈ ചെറുപ്പക്കാരന്‍. അയ്യപ്പന്‍-ശ്രീദേവി ദമ്പതികളുടെ മകനായ സുധീഷിന്റെ വലതു കൈപ്പത്തിയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നഷ്ടപ്പെട്ടത്. അഞ്ചുവര്‍ഷം മുന്‍പ് 13വയസ്സുള്ളപ്പോഴാണ് സുധീഷിന് അപകടം സംഭവിച്ചത്. അപകടത്തില്‍ വലതുകൈപ്പത്തി അറ്റുപോയി. ഏറെനാളത്തെ ചികില്‍സയ്ക്ക്‌ശേഷമാണ് കോളനിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ എവിടെനിന്നും കാര്യമായ സഹായംലഭി്ച്ചില്ലന്നും അപകടം നടന്നതിനുശേഷം ആരും പറഞ്ഞവാക്ക് പാലിച്ചില്ലെന്നുമാണ് സുധീഷിന്റെ അമ്മ പറയുന്നത്. അച്ഛനും അമ്മയും സഹോദരിമാരും അടങ്ങുന്നതാണ് സുധീഷിന്റെ കുടുംബം. കൈപ്പത്തി നഷ്ടപെട്ടതോടെ കുടുംബത്തിന്റെ അത്താണിയാവേണ്ടിയിരുന്ന സുധീഷിന് കൃത്യമായി ജോലിക്കുപോകാന്‍ പോലും പറ്റാതെയായി. പ്രത്യേക പരിഗണിന നല്‍കി യുവാവിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

RELATED STORIES

Share it
Top