സ്‌നേഹ പ്രകാശമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സെന്തില്‍കുമാറിന്റെ കുടിലില്‍

ചെമ്മണാമ്പതി: അളകാപുരി കോളനിയില്‍ സെന്തില്‍ കുമാറിന്റെ കുടിലില്‍ സ്‌നേഹപ്രകാശവുമായി കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി. ചെത്തുതൊഴിലാളിയായ സെന്തില്‍കുമാര്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തെങ്ങില്‍ നിന്നും വീണ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായത്. അളകാപുരി കോളനിയില്‍ ഓലക്കുടിലില്‍ ആണ് നാലു മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സെന്തില്‍ കുമാറിന്റെ കുടുംബം താമസിക്കുന്നത്.
വൈദ്യുതിയില്ലാതെ വിദ്യാ ര്‍ഥികളായ നാാല് മക്കളുമായി സെന്തില്‍ കുമാറിന്റെ ദുരിതജീവിതം അറിഞ്ഞാണ് കെഎസ്ഇബി അധികൃതര്‍ ഇവിടെ വൈദ്യുതി എത്തിക്കുകയും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
മുതലമട കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ ബാബു, സീനിയര്‍ സൂപ്രണ്ട് എ സന്തോഷ്, സുരേഷ് ബാബു, പ്രദീപ് കുമാര്‍, ഒവര്‍സിയര്‍മാരായ മുരളീധരന്‍, വിഷ്ണുദാസ്, പെതുപവര്‍ത്തകരായ ഗോപി, ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top