സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന് ഒരു കോടി അനുവദിച്ചുകുറ്റിയാടി: കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സമാശ്വാസമായ സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിനു പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിച്ചു. കുറ്റിയാടിയില്‍ നടന്ന രണ്ടാംഘട്ട ഡയാലിസിസ് നിധി സമാഹരണ കണ്‍വന്‍ഷന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2014ല്‍ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ 42 രോഗികളാണ് ഡയാലിസിനു വിധേയമാകുന്നത്. ജൂണ്‍ ആദ്യവാരത്തില്‍  മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 24 രോഗികള്‍ക്ക് കൂടി സേവനം നല്‍കാന്‍ കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. തികച്ചും ജനകീയ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു പ്രതിമാസം നാലു ലക്ഷത്തിലധികം രൂപ ചെലവുവരുന്നു. ആഗസ്ത് 12നു നടക്കുന്ന ധനസമാഹരണത്തിലൂടെ 2 കോടി ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, വാര്‍ഡ്, അയല്‍ക്കൂട്ടം തുടങ്ങിയ തലങ്ങളില്‍ കണ്‍വന്‍ഷന്‍ നടത്തും. കെ പി കുഞ്ഞമ്മദ് കുട്ടി പദ്ധതി വിശദീകരിച്ചു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പി ജി ജോര്‍ജ്, കെ സജിത്ത് (കുന്നുമ്മല്‍ ബ്ലോക്ക്), സി എന്‍ ബാലകൃഷ്ണന്‍ (കുറ്റിയാടി), കെ എം സതി (മരുതോങ്കര), അന്നമ്മ ജോര്‍ജ്ജ് (കാവിലുമ്പാറ), കെ ടി അശ്വതി (കായക്കൊടി), കെ നാരായണി (നരിപ്പറ്റ), കെ ടി രാജന്‍ (കുന്നുമ്മല്‍), വി കെ അബ്ദുല്ല (വേളം), സെഡ് എ അബ്ദുല്ല സല്‍മാന്‍, ടി കെ മോഹന്‍ ദാസ്, വി പി കുഞ്ഞബ്ദുല്ല, പി സുരേഷ് ബാബു സംസാരിച്ചു. ഇ കെ വിജയന്‍ (ചെയര്‍മ്മാന്‍), പാറക്കല്‍ അബ്ദുല്ല (ജന. കണ്‍വീനര്‍), കെ പി കുഞ്ഞമ്മദ് (ചീഫ് കോഡിനേറ്റര്‍), സി എന്‍ ബാലകൃഷ്ണന്‍ (ഖജാഞ്ചി)  എന്നിവരെ ഭാരവാഹികളായി പതിമൂന്നംഗ കമ്മിറ്റി രൂപീകരിച്ചു.

RELATED STORIES

Share it
Top