സ്‌നേഹംപകര്‍ന്ന് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചു

മുസ്തഫ പള്ളിക്കല്‍

പള്ളിക്കല്‍: വ്രതവിശുദ്ധിയില്‍, സ്‌നേഹം പകര്‍ന്ന് ഇസ്്‌ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ദിനത്തില്‍ കാലവര്‍ഷം വഴിമാറിയത് ആഘോഷങ്ങളുടെ മാറ്റുകൂട്ടി. മഴയുടെ ഭീഷണി പ്രഭാത സമയത്തു മാത്രം അല്‍പം നിലനിന്നതിനാല്‍ വളരേ കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ്  ഈദുഗാഹുകള്‍ നടന്നത്. കൂടുതല്‍ നമസ്‌കാരവും പള്ളികളില്‍ തന്നെ നടന്നു.  ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുതുവസ്ത്രമണിഞ്ഞ കുട്ടികളും മുതിര്‍ന്നവരും  കുടുംബ സന്ദര്‍ശനം, ജാതി-മത വ്യത്യാസമില്ലാതെ അയല്‍പക്ക സന്ദര്‍ശനം എന്നിവ നടത്തി. നിപാ വൈറസിന്റെ ഭീതി അകന്നതും മറ്റു പകര്‍ച്ചവ്യാധികള്‍ ഒന്നും കാര്യമായി ഇല്ലാത്തതും ആശ്വാസമായി. കുട്ടികള്‍ക്കായി കലാപരിപാടികളും സംഘടിപ്പിച്ചു. തലേദിവസം ഫിത്വര്‍ സകാത്ത് വിതരണവും സജീവമായി നടന്നു. ചെറിയ പെരുന്നാള്‍ ദിനം മാനവ മൈത്രി ഊട്ടി ഉറപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് പള്ളി ഇമാമുമാരും വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തു. മഞ്ചേരി ഷാഫി മസ്ജിദില്‍ എം ഐ അനസ് മന്‍സൂറും ചെരണി തഖ്‌വ മസ്ജിദില്‍ എ ടി ഷറഫുദ്ദീനും പയ്യനാട് അമീന്‍ മസ്ജിദില്‍ പി എം സ്വാലിഹും എടവണ്ണ അയിന്തൂര്‍ ജുമുഅത്ത് പള്ളിയില്‍ യുസുഫ് സ്വലാഹിയും വെസ്റ്റ് കോഡൂര്‍ ടൗണ്‍ മസ്ജിദില്‍ നിസാമുദ്ദീന്‍ ഫൈസിയും കരീപറമ്പ് ജു്മാമസ്ദിജില്‍ സെയ്തലവി ഫൈസിയും നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നെടുങ്ങോട്ടുമാട് ജുമാ മസ്ജിദില്‍ മുജീബ് റഹ്മാന്‍ ദാരിമി, ചേലേമ്പ്ര ചെമ്മലില്‍ ഹാജി പി കെ അബൂബക്കര്‍ മുസ് ല്യാര്‍, പള്ളിക്കല്‍ ആല്‍പറമ്പില്‍ സി കെ സിദ്ദീഖ് ഫൈസി, ഈത്തച്ചിറ ബദര്‍ ജുമാമസ്ജിദില്‍ അബ്ദുറഹിമാന്‍ ദാരിമി, സ്രാമ്പ്യ ബസാറില്‍ ശിഹാബുദ്ദീന്‍ ദാരിമി മാതാകുളം, ചേലേമ്പ്ര കുറുവങ്ങോട്ട് പാറയില്‍ നൗഫല്‍ ഹുദവി, കൂനൂള്‍മാട് റെയ്യാന്‍ സലഫി മസ്ജിദില്‍ മഞ്ചേരി മസ്ജിദില്‍ ആദില്‍ സ്വലാഹി,  പള്ളിക്കല്‍ ടൗണ്‍ ജുമാമസ്ജിദില്‍ സി കെ സൈനുദ്ദീന്‍ അന്‍വരി, ചേലേമ്പ്ര കൂട്ടുമുച്ചിക്കല്‍ സലഫി മസ്ജിദില്‍ ഷാക്കിര്‍ ബാബു കുനിയില്‍, കുനിയില്‍ ഇരിപ്പാംകുളം സലഫി പള്ളിയില്‍ ഫൈസല്‍ നന്മണ്ട, മഞ്ചേരി വി പി ഹാളില്‍ നടന്ന ഈദ് ഗാഹിന് ടി കെ അഷ്‌റഫ് തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top