സ്‌കോട്‌ലന്‍ഡ് : രണ്ടാം സ്വാതന്ത്ര്യഹിത പരിശോധന നീട്ടുന്നുലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം ഹിതപരിശോധന മാറ്റിവച്ചു. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണിത്. ബ്രിട്ടിഷ് പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മെയ്‌ക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാം ഹിതപരിശോധനയ്ക്കുള്ള സമയക്രമങ്ങളില്‍ മാറ്റംവരുത്തി ബില്ല് പിന്നീട് അവതരിപ്പിക്കുമെന്നാണു സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാസ് സ്റ്റര്‍ജന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുംവരെയെങ്കിലും സ്‌കോട്ടിഷ് ഇന്‍ഡിപ്പെന്‍ഡന്‍സ് റഫറണ്ടം ബില്ല് പാസാവില്ലെന്നാണ് കണക്കുകൂട്ടുന്നത്. 2019 ആദ്യ പകുതിയില്‍  രണ്ടാം ഹിതപരിശോധന ലക്ഷ്യമിട്ടുള്ള റഫറണ്ടം ബില്ലായിരുന്നു സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കാനിരുന്നത്. ഇതു തടയാന്‍ കൂടിയാണ് മൂന്നുവര്‍ഷം ബാക്കിനില്‍ക്കേ തെരേസ മെയ്  ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top