സ്‌കൈ ഡൈവിങില്‍ ചരിത്രം തിരുത്തിയെഴുതി 101കാരന്‍ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രായമേറിയ സ്‌കൈ ഡൈവര്‍ എന്ന റെക്കോഡ് സ്വന്തം പേരിലെഴുതി തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍നിന്നുള്ള 101കാരന്‍. വേര്‍ഡന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്രെയ്‌സണ്‍ വില്യം വേര്‍ഡന്‍ ഹൈയിസാണ് ചരിത്രം തിരുത്തിയെഴുതിയത്. ബ്രിട്ടനിലെ ഡിവോണില്‍ നിന്ന് 15,000 അടി ഉയരത്തില്‍ നിന്നു ചാടിയാണ് മുന്‍ സൈനികന്‍ കൂടിയായ വേര്‍ഡന്‍ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്.തന്റെ നാലു തലമുറയ്‌ക്കൊപ്പമാണ് അദ്ദേഹം ഡൈവിങ് നടത്തിയത്. 74കാരനായ മകന്‍ ബ്രയാന്‍, 50 വയസ്സായ പേരമകന്‍ റോജര്‍, റോജറിന്റെ മകനും നാലാം തലമുറക്കാരനുമായ സ്റ്റാന്‍ലി എന്നിവര്‍ക്കൊപ്പമാണ് വേര്‍ഡന്‍ ഡൈവിങ് നടത്തിയത്. 101 വയസ്സും 38 ദിവസവുമാണ് വേര്‍ഡന്റെ പ്രായം. മരിച്ചില്ലെങ്കില്‍ 102 വയസ്സിലോ 103ലോ വീണ്ടും സ്‌കൈ ഡൈവ് ചെയ്യാനുള്ള ആഗ്രഹവും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ മറച്ചുവച്ചില്ല. 100ാം പിറന്നാളാഘോഷ വേളയിലാണ് വേര്‍ഡന്‍ ആദ്യമായി സ്‌കൈ ഡൈവിങ് നടത്തിയത്. 2013 ജൂണില്‍ സ്‌കൈ ഡൈവിങ് നടത്തി റെക്കോഡ് നേടിയ കനേഡിയന്‍ പൗരന്‍ ആര്‍മന്‍ ജെന്‍ഡ്രൂവിന്റെ റെക്കോഡാണ് വേര്‍ഡന്‍ തിരുത്തിയത്. 101 വയസ്സും മൂന്നു ദിവസവും പ്രായമുള്ളപ്പോഴാണ് ജെന്‍ഡ്രൂ റെക്കോഡിലേക്ക് പറന്നിറങ്ങിയത്.

RELATED STORIES

Share it
Top