സ്‌കൈലാബ് നീലിയാട് തോട്ടില്‍ കുപ്പിചില്ലും ബാര്‍ബര്‍ഷോപ്പ് മാലിന്യങ്ങളും തള്ളുന്നുആനക്കര: ചേക്കോട് സ്‌കൈലാബ് നീലിയാട് തോട്ടില്‍ കുപ്പിചില്ലും ബാര്‍ബര്‍ഷോപ്പ് മാലിന്യങ്ങളും തള്ളുന്നു. ചേക്കോട് നിന്ന് ആരംഭിച്ച് നീലിയാട് ചെന്ന് ചേരുന്ന തോടാണിത്. നിരവധി പാടശേഖരങ്ങളിലൂടെ കടന്ന് പോവുന്ന തോട്ടില്‍ ആനക്കര കള്ള് ഷാപ്പിന് സമീപത്താണ് നൂറ് കണക്കിന് കുപ്പികള്‍ പൊട്ടിച്ചിട്ടുള്ളത്.ഇതിന് പുറമെ ഇവിടെ ബാ ര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടി, ബ്ലേഡ് എന്നിവയടക്കമുള്ളവയാണ് തോട്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. മഴയില്‍ തോട്ടിലൂടെ വെള്ളം വന്നാല്‍ ഇവയെല്ലാം പാടശേഖരങ്ങളിലെത്തുമെന്നതാണ് കര്‍ഷകര്‍ ആശങ്കയിലാവാ ന്‍ കാരണം.ഷോപ്പിന് സമീപം മാത്രമല്ല ഈ തോട്ടിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം തള്ളിയിട്ടുണ്ട്. ഒഴിഞ്ഞ പാട ശേഖരത്തിലൂടെ കടന്നു പോവുന്നതിനാല്‍ രാത്രിയുടെ മറവിലാണ് ഇവയെല്ലാം തോട്ടില്‍ കൊണ്ടുവന്നിടുന്നത്. കര്‍ഷകരെ ദ്രോഹിക്കുന്ന ഇത്തരം നടപടിക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് പാടശേഖരങ്ങള്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top