സ്‌കൂള്‍ വിദ്യാര്‍ഥിയെ ഉപയോഗിച്ച് മദ്യം കടത്ത്; പ്രതി അറസ്റ്റില്‍

ബദിയടുക്ക: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ഉപയോഗിച്ച് മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുംബഡാജെ ഒടമ്പളയിലെ കേശവ(43)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടു പരിസരത്ത് വച്ച് ബദിയടുക്ക പോലിസ് അറസ്റ്റ്‌ചെയ്തത്. 2015 മുതല്‍ ഇയാള്‍ വിദ്യാര്‍ഥിയെ ഉഫയോഗിച്ച് ബദിയടുക്ക, മുള്ളേരിയ എന്നിവിടങ്ങളിലെ മദ്യ ഷാപ്പുകളില്‍ നിന്ന് മദ്യം വാങ്ങി നല്‍കി കടത്തിച്ചുവെന്നാണ് പോലിസ് കേസ്. ഇത്തവണ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കുട്ടി. വീട്ടിലെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് പെരുമാറ്റത്തി ല്‍ ഉണ്ടായ കാരണം മദ്യ കടത്താണെന്ന് വ്യക്തമായത്. തുടര്‍ന്ന് ജുവനൈല്‍ ഹോം അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കേശവക്കെതിരെ ബദിയടുക്ക പോലിസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

RELATED STORIES

Share it
Top