സ്‌കൂള്‍ വരാന്തയില്‍ പുതുക്കിയിട്ട ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു

പന്തളം: കുരമ്പാല ഗവ. എല്‍പി(ആലുംമൂട്ടില്‍) സ്‌കൂള്‍ വരാന്തയില്‍ പുതുക്കിയിട്ട ടൈലുകള്‍ പൊട്ടിപൊളിഞ്ഞു.നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി. കുട്ടികള്‍ വരാന്തയിലൂടെ ഓടി നടന്നപ്പോള്‍ കാലുമുറിഞ്ഞപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സൂര്യപ്രകാശം പതിച്ചു പൊട്ടിയതെന്നു സ്‌കൂള്‍ അധികാരികളും മറിച്ച് നിര്‍മാണത്തിലെ പോരായ്മയെന്ന് രക്ഷാകര്‍ത്താക്കളും നാട്ടുകാരും. 2013-14ല്‍ എസ് എസ് എ
ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപ നല്‍കി നിര്‍മിച്ചതാണെന്നു ബിപിഒ രാധാകൃഷ്ണനും പറഞ്ഞു.നിര്‍മാണം പൂര്‍ത്തികരിച്ചപ്പോള്‍ എന്‍ജിനിയറങ് ഉേദ്യാഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫയഡ് ചെയ്തിരുന്നു എന്ന് അന്നത്തെ മുഖ്യഅധ്യാപിക സലീനയും പറഞ്ഞു. നിര്‍മാണം തുടങ്ങുന്നതിനു മുമ്പ് ബെനിഫിഷറിങ് കമ്മിറ്റിയോ  പിറ്റിഐ കമ്മിറ്റിയോ കൂടിയിരുന്നില്ലെന്ന് അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ഡി പ്രകാശ് പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്തു സ്‌കൂള്‍ കമ്മിറ്റി നഗരസഭയില്‍ മെയിന്റനന്‍സ് ഗ്രാന്റിനും അപേക്ഷിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല.
പ്രശ്‌നത്തിന് അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് പരിഹാരം കാണണന്നാണ് പിടിഐ ഭാരവാഹികളടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യം.

RELATED STORIES

Share it
Top