സ്‌കൂള്‍ ബസ് മറിഞ്ഞ്;നാല് പേര്‍ക്ക് പരിക്ക്

പത്തനാപുരം:ഗാന്ധിഭവന്റെ ഉടമസ്ഥതയിലുളള സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപികമാരായ ലക്ഷ്മി,സൗമ്യ, ശ്രീദേവി,ഉഷ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കവലയില്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. എതിരേ വന്ന ഇരുചക്രവാഹന യാത്രികന് വശം കൊടുക്കുന്നതിനിടെ  റോഡ് വശത്ത് കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഇരുപതോളം അധ്യാപകര്‍  ബസ്സിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥികള്‍കളെ വീടുകളില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം. ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതും റോഡിന്റെ വലതു വശത്തുളള കല്ലടയാറ്റിലേക്ക് മറിയാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. പരിക്കേറ്റ അധ്യാപികമാര്‍  പത്തനാപുരത്തേയും പുനലൂരിലേയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ് .

RELATED STORIES

Share it
Top