സ്‌കൂള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

നാദാപുരം: പാറക്കടവ് സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ജാതിയേരി സ്വദേശി നെല്ലിയോട്ട് റഷീദ്(37)നെയാണ് കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ പോലിസ് സ്—റ്റേഷന്‍ പരിധിയിലെ കല്ലിക്കണ്ടിയില്‍ വെച്ച് മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം സ്—കൂള്‍ വിട്ട് വിദ്യാര്‍ഥികളെ ഇറക്കി രണ്ടാമത്തെ ട്രിപ്പിനായി സ്—കൂളിലേക്ക് പോകുന്നതിനിടെ കല്ലിക്കണ്ടിയിലെ പെട്രോള്‍ പമ്പില്‍ ഡീസലടിക്കാന്‍ കയറിയ സമയത്താണ് മര്‍ദനമേറ്റത്. ഡീസലടിക്കാന്‍ പമ്പില്‍ ബസ്സ് കയറ്റുമ്പോള്‍ സ്വകാര്യ വ്യക്തിയുടെ കാറില്‍ ഇന്ധനം നറിക്കുന്നുണ്ടായിരുന്നു. ഇന്ധനം നിറച്ചിട്ടും കാര്‍ എടുത്ത് മാറ്റാതെയായപ്പോള്‍ റഷീദ് വാഹനത്തില്‍ നിന്നിറങ്ങി സ്—കൂള്‍ ബസ്സിന് രണ്ടാമത്തെ ട്രിപ്പിന് സ്—കൂളില്‍ കുട്ടികള്‍ കാത്ത് നില്‍ക്കുന്നുണ്ടെന്നും മുന്നോട്ട് നീക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ അഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു. റഷീദിനെ മര്‍ദിക്കുന്നത് കണ്ട വനിതാ ആയ ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അവര്‍ക്ക്‌നേരെയും സംഘം വന്നുവത്രേ.കൈകൊണ്ടും കാലുകൊണ്ടുമുളള മര്‍ദനത്തില്‍ റഷീദിന്റെ നാഭീക്കും മുതുകിനുമാണ് മര്‍ദനമേറ്റത്. റഷീദിനെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top