സ്‌കൂള്‍ പ്രവേശനം: പണം പിരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

കോഴിക്കോട്: ചാലപ്പുറം ഗവ.  ഗണപത് മോഡല്‍ ഗേള്‍സ്്്്്്് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന സമയത്ത് പിടിഎ നിയമവിരുദ്ധമായി സംഭാവന സ്വീകരിക്കുന്നതിനെതിരേ പിടിഎ എക്‌സിക്കുട്ടീവ് മെംബര്‍ രംഗത്ത്. ഈ വര്‍ഷം അഞ്ച് എട്ട് ക്ലാസുകൡലേക്ക് പ്രവേശനം തേടുന്നവരില്‍ നിന്ന് പണം പിരിക്കാനുള്ള തീരുമാനത്തിനെതിരേയാണ് എക്‌സിക്കുട്ടീവ് മെംബര്‍ പി ദയാധരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
പ്രവേശന സമയത്ത് പണം പിരിക്കരുതെന്ന പൊതുവിദ്യാഭ്യാസ ഡയക്ടറുടെ സര്‍ക്കുലറിനെ ധിക്കരിച്ചാണ് പിടിഎ നടപടി. ഈ തീരുമാനത്തില്‍ പിടിഎ എക്‌സിക്കുട്ടീവ് മെംബര്‍മാരായ താനും അയ്യുബും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിടിഎ എക്‌സിക്കുട്ടീവിലെ ഭൂരിപക്ഷ തീരുമാനം എന്ന നിലയില്‍ പണം പിരിക്കുമെന്ന് പിടിഎ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി പിടിഎ പ്രവര്‍ത്തക സമിതിയില്‍ സിപിഎംന് മൃഗീയ ഭൂരിപക്ഷമുള്ളതാണ് പ്രശ്‌നങ്ങളുടെ മുഖ്യകാരണം.
സിപിഎം പെരുമണ്ണ ലോക്കല്‍ സെക്രട്ടറി ഷാജി പുത്തലത്താണ് നിലവില്‍ പിടിഎ പ്രസിഡന്റ്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കുട്ടികളില്‍ നിന്ന് പണം പിരിക്കേണ്ട കാര്യമില്ല.  സ്ഥലം എംഎല്‍എ എം കെ മുനീര്‍ 3 കോടി രൂപ ഇതിനായി നല്‍കാമെന്ന് ഏറ്റിരുന്നതാണ്.
എന്നാല്‍ സിപിഎമ്മിന്റെ പോഷകഘടകം പോലെ പ്രവര്‍ത്തിക്കുന്ന പിടിഎ കമ്മറ്റി രാഷ്ട്രീയ ദുഷ്ടലാക്കോടെ മുനീര്‍ എംഎല്‍എയെ സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ പിടിഎ ക്ഷണിച്ചത് ഇടതുപക്ഷ എംഎല്‍എ എ പ്രദീപ് കുമാറിനെയാണ്.
സ്‌കൂള്‍ പ്രിന്‍സിപ്പലും ഹെഡ്മിസ്ട്രസും ഇടതു പക്ഷ അധ്യാപക സംഘടന കെഎസ്ടിഎ യുടെ അംഗങ്ങളാണ്. ഇവരും സിപിഎമ്മിന് വിനീത വിധേയരായാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പെയിന്റിങില്‍ വന്‍അഴിമിതി നടന്നിട്ടുണ്ടെന്നും ദയാധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top