സ്‌കൂള്‍ പാഠപുസ്തക വിതരണം 31നകം പൂര്‍ത്തിയാക്കുംമലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും  പാഠപുസ്തകങ്ങള്‍ ് 31 നകം വിതരണം ചെയ്യുമെന്ന് വി അബ്ദുര്‍റഹിമാന്‍, ടി വി ഇബ്രാഹിം എംഎല്‍എ എന്നിവരുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍ പി സഫറുള്ള ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 43,90,322 പാഠപുസ്തകങ്ങള്‍ക്കായി ഇന്റന്റ്  നല്‍കിയിട്ടുണ്ട്. ഇതില്‍ 37,3116 പുസ്തകങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു. ഹൈസ്‌കൂളില്‍ 95 ശതമാനവും എല്‍പി സ്‌കൂളില്‍ 76 ശതമാനവും യുപി വിഭാഗത്തില്‍ 72 ശതമാനവും  പുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റന്‌സ് ഉറപ്പു വരുത്തിയതായും അപകടാവസ്ഥയിലുള്ള മരങ്ങള്‍മുറിച്ചു മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും ഡപ്യുട്ടി ഡയരക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വാട്ടര്‍ കിയസ്‌ക്കകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും ഒരു താലൂക്കില്‍ 10 എണ്ണം എന്ന നിരക്കിലാണ് ഇത് സ്ഥാപിച്ചതെന്നും ജില്ലാ കലക്ടര്‍ അറിയച്ചു. ദേശീയ പാതയുടെ അലൈമന്റ് സംബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാകല്ടര്‍ അമിത് മീണ അറിയിച്ചു. ദേശീയ പാത വികസനത്തിന് ജില്ല ഭരണകൂടം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തനവമായി മുന്നോട്ട് പോകുന്നതിന് ജനപ്രതിനിധികളുടെ സഹകരണവും ജില്ലാ കലക്ടര്‍ ആവിശ്യപ്പെട്ടു. വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ ചോദ്യത്തിനുത്തരമായാണ് ജില്ലാകലക്ടര്‍ വിശദാംശങ്ങള്‍ അറിയിച്ചത്. അംഗീകാരം ലഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെ യോഗം വിളിച്ചതായും ജനപ്രതിനിധികള്‍ ആവിശ്യപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച  ശേഷമാണ് പാത സംബന്ധിച്ച അവസാന ധാരണ ഉണ്‍ണ്ടാക്കിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ട് വശത്തായി സര്‍വീസ് റോഡ് ഉള്‍പ്പെടെ 79 കി.മി. നീളത്തില്‍ എട്ടു വരി പാതയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പാരിസ്ഥിക സര്‍വെ പൂര്‍ത്തിയായി പാതയുടെ സെന്റര്‍ മാര്‍ക്കിങ് നാളെ മുതല്‍ തുടങ്ങുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കോഴിക്കോട് എയര്‍പോര്‍ട്ടിന് ആവിശ്യമായ സ്ഥലം  ഏറ്റെടുക്കുന്നതിന് ഇതുവരെ വിശദമായ സ്‌കെച്ച് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അധിക്യതര്‍ നല്‍കിയില്ലെന്ന് ടി വി  ഇബ്രാഹിം എംഎല്‍യുടെ ചോദ്യത്തിനുത്തരമായി ജില്ലാകലക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍  സ്ഥലമേറ്റടുക്കുന്നതിലുള്ള നടപടികള്‍ തുടങ്ങും. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കേളേജില്‍ പൊതുമരാമത്ത് വിഭാഗത്തിന്റെ വിംഗ് തുടങ്ങിയതായും അവിടെ അസി.എന്‍ജിനീയറെ നിയോഗിച്ചതായും അഡ്വ. എം ഉമ്മറിന്റെ ചോദ്യത്തിനുത്തരമായി യോഗത്തില്‍ അറിയിച്ചു. താനൂര്‍ ബദര്‍ പള്ളിപാലത്തിന് എന്‍ഒസി ലഭിച്ചു എഎസ് നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് ജനസംഖ്യാനുപാതത്തില്‍ ജീവനക്കാരെ നിയമിക്കണമെന്നും എംഎല്‍എ മാര്‍ യോഗത്തില്‍ ആവിശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മണ്ഡലതലത്തില്‍ യോഗം വിളിക്കണമെന്ന് എംഎഎല്‍ മാര്‍ ആവിശ്യപ്പെട്ടു. മെയ് 29 ന് തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍ ഉള്‍പ്പെട്ടവരുടെ യോഗം വിളിച്ചതായും കര്‍മ്മ രേഖയുണ്‍ാക്കി നിയസഭാ മണ്ഡലതലത്തില്‍ യോഗം വിളിക്കുമെന്നും ജില്ലാ കലക്ടര്‍  അറിയിച്ചു. ജില്ലയിലെ ആര്‍ദ്രം പദ്ധതിക്ക് ജീവനക്കാരെ ലഭിച്ചതായി ഡിഎംഒ ഡോ. സക്കീന അറിയിച്ചു. മലപ്പുറം ഫ്‌ളൈ ഓവറിനുള്ള നടപടികള്‍ സ്റ്റേറ്റ് തലത്തില്‍ പുരോഗമിക്കുകയാണെന്ന് പി ഉബെദുള്ള എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി ജില്ലാവികസന സമിതിയില്‍ അറിയിച്ചു. കവണക്കല്ല് റഗുലേറ്ററിന്റെ മേല്‍ പാലത്തിലെ ടോള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. ജൂണ്‍ ആറിന് താനൂരില്‍ നടക്കുന്ന കുട്ടികളുടെ പാര്‍ലമെന്റ് നാലായിരം കുട്ടികള്‍ പങ്കെടുക്കുമെന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എ അറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍  നിയമ സഭാ മ്യൂസിയത്തിലുള്ള എല്ലാ അപൂര്‍വ വസ്തുക്കളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ പതിപ്പ് പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എ മാരായ എം ഉമ്മര്‍, പി അബ്ദുല്‍ ഹമീദ്, വി അബ്ദു റഹ്മാന്‍, അബിദ് ഹുസൈന്‍ തങ്ങള്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണി കൃഷ്ണന്‍, എഡിഎം വി രാമചന്ദ്രന്‍,  പ്ലാനിങ് ഓഫി സര്‍ കെ ശ്രീലത പങ്കെടുത്തു.

RELATED STORIES

Share it
Top