സ്‌കൂള്‍ പരിസരത്തുനിന്ന് എട്ടുകിലോ ലഹരിയുല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

നെടുങ്കണ്ടം: സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 12 കെയ്‌സുകളില്‍ നിന്നായി എട്ടുകിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. ചെമ്മണ്ണാര്‍ സെന്റ്.സേവ്യേഴ്‌സ് സകൂളിന്റെ പരിസരത്തെ കടകളില്‍ നിന്നുമാണ്  സ്‌കൂളധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍് ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പുകയില ഉല്‍പനങ്ങള്‍ പിടികൂടിയത്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നതായി സ്‌കൂളധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പരാതിയുമായി രംഗത്തിറങ്ങിയത്. സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി വ്യാപക പരാതികളുമുയര്‍ന്നിരുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച എക്‌സൈസ് പരിശോധനക്കെത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച പരിശോധനയില്‍ 30000 രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജി പ്രകാശ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, എക്‌സൈസ് ഉദ്യോഗസ്ഥരായ ചെറിയാന്‍,ശശിന്ദ്രന്‍,ശശികുമാര്‍, ആസിഫ് അലി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top