സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതിമരട്: നെട്ടൂര്‍ സെന്റ്. മരിയ ഗോരേത്തി പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍, സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കുട്ടികളുമായി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുന്നതായി പരാതി. തുടര്‍ന്ന് കുട്ടികളെ റോഡിലിറക്കി മഴയത്ത് തകര്‍ന്ന റോഡിലൂടെ നടത്തികൊണ്ടു പോകേണ്ടി വരുന്നു. കുട്ടികളെ ഇറക്കാന്‍ ഗെയ്റ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാല്‍ പിന്നിലോട്ട് വാഹനത്തിന്റെ നീണ്ട നിരയാണ്. അതിനാല്‍ പരിസരവാസികള്‍ക്കും റോഡില്‍ ഇറങ്ങാന്‍ സാധിക്കാറില്ല. വാഹനം പാര്‍ക്ക് ചെയ്ത് കുട്ടികളെ ഇറക്കാനുള്ള സൗകര്യം ഒരുക്കിയില്ലേല്‍ സ്‌കൂള്‍ ട്രിപ്പ് എടുക്കില്ല എന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ മാനേജ്‌മെന്റുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പനങ്ങാട് പോലിസ് വരികയും കൗണ്‍സിലര്‍ അടക്കം എസ്‌ഐയുമായി നടത്തിയ ചര്‍ച്ചയില്‍ വാഹനം കോമ്പൗണ്ടില്‍ കയറ്റണ്ട എന്നും മുകളില്‍ നിന്നും ഉത്തരവ് ഉണ്ട് എന്നും പറഞ്ഞു. എന്നാല്‍ നടുറോഡില്‍ ഇറക്കിവിടുന്ന കുട്ടികളുടെ സുരക്ഷിതത്വം ആര് ഏറ്റെടുക്കും എന്ന് ഡ്രൈവര്‍മാര്‍ ചോദിക്കുന്നു.

RELATED STORIES

Share it
Top