സ്‌കൂള്‍ കോംപൗണ്ടില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുവെന്ന്

മാഹി: ചാലക്കര സെന്റ് തെരേസാസ് സ്‌കൂളിനു പിന്നിലെ മതി ല്‍ക്കെട്ടിനുള്ളില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിക്കുന്നു. പരിസരവാസികള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, നഗരസഭാ കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. സ്‌കൂളില്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനമില്ല. പ്ലാസ്റ്റിക്, തെര്‍മോകോള്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് സ്‌കൂളില്‍ സ്ഥിരമായി ഉപയോഗിക്കന്നതെന്നും പരാതിയുണ്ട്.
പ്ലാസ്റ്റിക് കത്തിക്കുന്നത് പരിസരവാസികള്‍ക്ക് മാത്രമല്ല സ്‌കൂളിലെ കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മാലിന്യം കൂട്ടിയിടുന്നതിന്റെ ദുര്‍ഗന്ധവും പരിസര മലിനീകരണവും വേറെയും. വര്‍ഷങ്ങളായി ഇതിനെതിരേ നിരവധി പരാതികള്‍ നല്‍കിയിട്ടുണ് പരിഹാരമുണ്ടായിട്ടില്ല. എന്നാല്‍ ഇതുവരെ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്താനും സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാഹി സെന്റ് തെരേസാസ് ദേവാലയത്തിന് കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top