സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിതിരുവനന്തപുരം: ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മന്ത്രിയുടെയും എംഎല്‍എയുടെയും  വിദ്യാര്‍ഥികളുടെയും മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മുന്‍ സ്പീക്കറും എംഎല്‍എയുമായിരുന്ന ജി കാര്‍ത്തികേയന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായി എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

RELATED STORIES

Share it
Top