സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

മുക്കം (കോഴിക്കോട്): സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17)യാണു മരിച്ചത്.
കളന്‍തോട് ചാത്തമംഗലം എംഇഎസ് രാജ റസിഡഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ ഹ ര്‍ഷിദ കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ചൊവാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ ഹര്‍ഷിദ ക്ലാസില്‍ പോയി ബാഗ് വച്ചതിനു ശേഷം ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന് പിന്നിലുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ കയറി താഴേക്കു ചാടുകയായിരുന്നു. മികച്ച പഠന നിലവാരം പുലര്‍ത്തിയിരുന്ന ഹ ര്‍ഷിദ ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് ഒരു മാസം സ്‌കൂളില്‍ പോയിരുന്നില്ല. ഒരു മാസം ക്ലാസില്‍ പോവാന്‍ സാധിക്കാത്തതിന്റെ മാനസികവിഷമം മൂലമാണ് വിദ്യാര്‍ഥിനി ചാടിയതെന്നാണ് കരുതുന്നത്.

RELATED STORIES

Share it
Top