സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം; ഒരാള്‍ റിമാന്‍ഡില്‍

ആലപ്പുഴ: എക്‌സൈസ് സ്പ്ഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ നഗരത്തില്‍ നടത്തിയ റെയിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിലായി.   ആലപ്പുഴ  പഴവീട് വില്ലേജില്‍ തച്ചനേഴത്ത് വീട്ടില്‍ മഹിലാല്‍ (28)ആണ്  60 പൊതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.  നഗരത്തിലെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ച്  ലഹരി വിതരണം ശക്തമാണെന്ന പരാതിയെ തുടര്‍ന്നുള്ള  അന്വേഷണത്തില്‍,  സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണു വിതരണത്തിനായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവുമായി  ഇയാള്‍ അറസ്റ്റിലാവുന്നുന്നത്.  ഇടുക്കിയില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെ നിന്നാണ് വിതരണത്തിനായി കഞ്ചാവ് എത്തിക്കുന്നതെന്നും  കൂടുതല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തു എന്ന കുറ്റത്തിന് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരവും എന്‍ഡിപിഎസ് നീയമപ്രകാരാവും  റിമാന്റ് ചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസറന്മാരായ എന്‍ ബാബു, കുഞ്ഞുമോന്‍, പിഎം സുമേഷ്,  സിവില്‍ എക്‌സൈസ് ഓഫിസറന്മാരായ രവികുമാര്‍, അനില്‍കുമാര്‍, അരുണ്‍  പങ്കെടുത്തു.

RELATED STORIES

Share it
Top