സ്‌കൂള്‍ കലോല്‍സവ കിരീടം വീണ്ടും കോഴിക്കോടിന് സ്വന്തം: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം: 58-മത് കേരള സ്‌കൂള്‍ കലോല്‍സ കിരീടം തുടര്‍ച്ചയായി 12-ാം തവണയും കോഴിക്കോട് ജില്ല കരസ്ഥമാക്കി.  അതിനാല്‍ ഇന്ന്‌ കോഴിക്കോട് റവന്യൂ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയുമായി നടന്ന ശക്തമായ മല്‍സരത്തിനൊടുവിലാണ് കലാ കിരീടം  കോഴിക്കോട് ജില്ല സ്വന്തമാക്കിയത്.


895 പോയിന്റ് സ്വന്തമാക്കിയാണ് കലോല്‍സവ കിരീടം കോഴിക്കോട് നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റ് ലഭിച്ചു. അടുത്ത കലോല്‍സവം ആലപ്പുഴയില്‍ നടക്കും.

RELATED STORIES

Share it
Top