സ്‌കൂള്‍ കലോല്‍സവത്തിന് കാട്ടാക്കടയുടെ കൈയ്യൊപ്പ്്

കാട്ടാക്കട:  സംസ്ഥാന സ്‌കുള്‍ കലോല്‍സവത്തിലെ സ്വാഗത ഗാനത്തിന് കവി മുരുകന്‍ കാട്ടാക്കട രചയിതാവായപ്പോള്‍ ഈണം നല്‍കിയത് എംജി ശ്രീകുമാറാണ്.  സ്വാഗതഗാനം 58ാം കലോല്‍സവത്തിന്റെ പ്രതീകമായി 58 ഓളം അധ്യാപകര്‍ ചേര്‍ന്നാണ് ആലപിച്ചത്. മോഹിനിയാട്ടം, കഥകളി, ഒപ്പന, മാര്‍ഗംകളി, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ അണി നിരന്നു അരങ്ങേറിയ കേരള തനതു കലാ രൂപങ്ങളുടെ സമ്മിശ്ര സമ്മേളനത്തിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് സംവിധായകനും കാട്ടാക്കട ആരഭി സംഗീത അക്കാദമിയുടെ ഡയറക്റ്ററുമായ വിജയ് കരുണും ആണ്. കലാമണ്ഡലം നൃത്തവിഭാഗം മേധാവി രാജലക്ഷ്മി, എസ് ഗോപകുമാര്‍ എന്നിവര്‍ കോറിയോഗ്രാഫി നിര്‍വഹിച്ച നൃത്തത്തിന് കൈയ്യടികളോടെ കലാസ്‌നേഹികള്‍ വരവേല്‍പ്പു ന      ല്‍കി.

RELATED STORIES

Share it
Top