സ്‌കൂള്‍ കലോല്‍സവം: കടലാസ് പേനകള്‍ തയ്യാര്‍

തൃശൂര്‍: കേരള സ്‌കൂള്‍ കലോല്‍സവത്തിനു വേണ്ടി പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ കടലാസു പേനകള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി വി മദനമോഹന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുമതി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലാ വിജയകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത്, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് കടലാസു പേനക ള്‍ നിര്‍മിച്ചത്. പേന നിര്‍മാണം അഡ്വ. കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top