സ്‌കൂളുകള്‍ക്ക് ആര്‍എംഎസ്എ ഫണ്ട് അനുവദിച്ചു

മലപ്പുറം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശാക്തീകരണത്തിന് ആര്‍എംഎസ്എ ഫണ്ട് അനുവദിച്ചു. പതിനേഴ് സ്‌കൂളുകള്‍ക്കായി 12,294,500 രൂപയാണ് അനുവദിച്ച് ഉത്തരവായത്. ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഫണ്ടിന്റെ നിര്‍വഹണ നടപടികള്‍ ചര്‍ച്ച ചെയ്തു. ജിഎച്ച്എസ്എസ് മങ്കട പള്ളിപ്പുറം(16.89 ലക്ഷം), ജിഎച്ച്എസ്എസ് പൂക്കോട്ടൂര്‍(11.1 ലക്ഷം), ജിവിഎച്ച്എസ്എസ് പുല്ലാനൂര്‍(17 ലക്ഷം), ജിവിഎച്ച്എസ് വെട്ടത്തൂര്‍(34.52 ലക്ഷം), ജിവിഎച്ച്എസ് മറവഞ്ചേരി(23.1 ലക്ഷം), ജിഎച്ച്എസ്എസ് പാലപ്പെട്ടി( 23.1 ലക്ഷം), ജിഎച്ച്എസ്എസ് പെരുവള്ളൂര്‍(23.1 ലക്ഷം), വിഎംസിജിഎച്ച്എസ്എസ് വണ്ടൂര്‍(22.36 ലക്ഷം), ജിഎച്ച്എസ്എസ് തടത്തില്‍പറമ്പ്(5 ലക്ഷം), ജിഎച്ച്എസ്എസ് ആലിപ്പറമ്പ് (5 ലക്ഷം), ജിവിഎച്ച്എസ്എസ് മമ്പാട്(16.73 ലക്ഷം), ജിജിവിഎച്ച്എസ്എസ് വേങ്ങര(1.63 ലക്ഷം), ജിഎച്ച്എസ്എസ് മൂത്തേടത്ത്(16.73 ലക്ഷം), ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട്(5 ലക്ഷം), ജിഎച്ച്എസ്എസ് കടുങ്ങപുരം(5 ലക്ഷം), ജിഎച്ച്എസ്എസ് എടക്കര(5 ലക്ഷം), ജിഎച്ച്എസ്എസ് കാടഞ്ചേരി(5.63 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
തുകയുടെ ആദ്യ ഘഡുവായി 6,147,250 രൂപ കൈമാറി. നിര്‍വഹണ പുരോഗതിക്കനുസരിച്ച് ബാക്കിയുള്ള തുകയും കൈമാറും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അതത് പ്രദേശത്തെ ജനപ്രിതിനിധികള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top