സ്‌കൂളുകളുടെ വികസനത്തിന് അഞ്ചു കോടിതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമഗ്ര വികസനത്തിന് അഞ്ചു കോടി രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് നിയമസഭയില്‍ പറഞ്ഞു. കിഫ്ബിയില്‍ നിന്നാകും സഹായം. 31നു ചേരുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികള്‍ക്കും ഹെഡ് ഓഫ് അക്കൗണ്ടില്‍ പണം വകയിരുത്തിക്കഴിഞ്ഞുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top