സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന് 300 കോടിയുടെ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള മുഴുവന്‍ സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള 300 കോടി രൂപയുടെ വിശദ പ്രൊജക്റ്റ് റിപോര്‍ട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കി.
എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ്—മുറികള്‍ ഹൈടെക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായാണ് നടപടി. പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള പദ്ധതി റിപോര്‍ട്ടാണ് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍സാദത്ത് സര്‍ക്കാരിലേക്കു സമര്‍പ്പിച്ചത്. ഇതനുസരിച്ച് സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ നിന്നുള്ള 5396 പ്രൈമറി, 2565 അപ്പര്‍ പ്രൈമറി, 1980 ഹൈസ്‌കൂളിന്റെ ഭാഗമായുള്ള പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ടു മുതല്‍ 20 വരെ ലാപ്—ടോപ്പുകളും യുഎസ്ബി സ്പീക്കറുകളും ഒന്നുമുതല്‍ 10 വരെ പ്രൊജക്റ്ററുകളും മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, 42 ടെലിവിഷന്‍ തുടങ്ങിയവ ലഭ്യമാക്കും.
എല്ലാ സ്‌കൂളുകളിലും ബ്രോഡ്—ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഒരു ഡിവിഷനില്‍ ശരാശരി ഏഴു കുട്ടികളുള്ള മുഴുവന്‍ സ്‌കൂളുകളും പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top