സ്‌കൂളുകളില്‍ മതാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്

പുതുക്കാട്: സ്‌കൂളുകളില്‍ മതാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അനുവദിക്കരുതെന്നും വിവിധ മതവിശ്വാസങ്ങളെ ഉള്‍കൊള്ളാനും അംഗീകരിക്കാനുമുള്ള സഹിഷ്ണുത കാണിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുക ള്‍ തയ്യാറാവണമെന്നും എസ് ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ്. എസ്ഡിപിഐ പുതുക്കാട് നിയോജകമണ്ഡലം കണ്‍വന്‍ഷ ന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ അധ്യാപകരുടെ പാദപൂജ നടത്തിയത് മതേതര സമൂഹത്തിന് അനുയോജ്യമല്ലാത്ത പ്രവണതയാണ്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള ശ്രമങ്ങളോട് ഇടതു സര്‍ക്കാര്‍ കാണിക്കുന്ന മൗനം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകളോട് കാണിക്കുന്ന മൃദുസമീപനം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ സമിതിയംഗം ആസിഫ് അബ്ദുല്ല, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ഹുസ യ്ന്‍, സെക്രട്ടറി തജ്മല്‍, നൗഷാദ് വെള്ളിക്കുളങ്ങര സംസാരിച്ചു.

RELATED STORIES

Share it
Top