സ്‌കൂളുകളില്‍ കളരി പരിശീലനത്തിന് തുടക്കം

ഇരിട്ടി: നഗരസഭ ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ നടപ്പാക്കുന്ന കളരി പരിശീലനത്തിന്റെ ഉദ്ഘാടനം ഉളിയില്‍ ഗവ. യുപി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ നിര്‍വഹിച്ചു.
കുട്ടികളില്‍ ആത്മവിശ്വാസവും ശാരീരക ക്ഷമതയും വര്‍ധിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ എം പി അബ്ദുര്‍റ്ഹമാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി പി ഉസ്മാന്‍, കൗണ്‍സിലര്‍മാരായ ഇ കെ മറിയം, ഇ കെ ശരീഫ, വി മനോജ് കുമാര്‍, പ്രധാനാധ്യാപകന്‍ പി പി ദിവാകരന്‍, പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, എസ് എം സി ചെയര്‍മാന്‍ എം വി ചന്ദ്രന്‍, നാണു ആശാന്‍, മനോഹരന്‍ ഗുരുക്കള്‍, പ്രകാശന്‍, സി എച്ച് സീനത്ത് സംസാരിച്ചു.

RELATED STORIES

Share it
Top