സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബ്: 300 കോടി

തിരുവനന്തപുരം: എല്ലാ എല്‍.പിയു.പി സ്‌കൂളുകളിലും ആധുനിക കമ്പ്യൂട്ടര്‍ലാബുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ 300 കോടി അനുവദിച്ചു. 150 വര്‍ഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്‌കൂളുകള്‍ക്കും പ്രത്യേക ധനസഹായം നല്‍കും. അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതിക്ക് 35 കോടി മാറ്റിവെക്കും.  കേരള സ്‌കൂള്‍ കലോത്സവത്തിന് 6.5 കോടി അനുവദിക്കും. ശിശുകേന്ദ്രീകൃത പ്രവൃത്തി പരിചയം, കലാ സ്‌പോര്‍ട്‌സ് പ്രോത്സാഹനം, അതിമികവ് കാട്ടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം, ഭിന്ന ശേഷിക്കാര്‍ക്കായുള്ള പ്രത്യേക സഹായം തുടങ്ങിയവയ്ക്ക് 54 കോടി മാറ്റിവെക്കും.തിരഞ്ഞെടുക്കപ്പെട്ട 138 സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കും.4775 സ്‌കൂളുകള്‍ക്കായി 40,000  സ്മാര്‍ട്ട് ക്ലാസുകള്‍ നിര്‍മിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് സ്മാര്‍ട്ട് ക്ലാസ്മുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതിനായി കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജിക്ക് 33 കോടി രൂപ അനുവദിക്കും. അഞ്ഞൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തന് 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ മാറ്റിവെക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 15 കോടിയും, ഹയര്‍സെക്കന്‍ഡറിക്ക് 106 കോടിയും മാറ്റിവെക്കും.

RELATED STORIES

Share it
Top