സ്‌കൂളുകളിലെ ദുരിതാശ്വാസധനസമാഹരണം നാളെ വരെ

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ നിന്നുള്ള ധനസമാഹരണം ഇന്നും നാളെയും നടത്താവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു. നേരത്തേ 11നു പൂര്‍ത്തിയാക്കാനാണു നിര്‍ദേശിച്ചിരുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന്് സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കേണ്ടതാണ്. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തിനകം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും‘സമ്പൂര്‍ണ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ശേഖരിച്ച തുക വ്യാഴാഴ്ചയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്ബിഐയുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശില്‍ ലഭ്യമാവും.

RELATED STORIES

Share it
Top