സ്‌കൂളുകളിലെ ആര്‍ എസ് എസ് ക്യാംപ്: കാംപസ്ഫ്രണ്ട് എസ്പി ഓഫീസ് മാര്‍ച്ച് നടത്തികൊല്ലം: തലവൂര്‍ ദേവി വിലാസം സ്‌കൂളില്‍ ആര്‍ എസ് എസ് ക്യാംപിന് സര്‍ക്കാര്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് കാംപസ്ഫ്രണ്ട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. റൂറല്‍ എസ് പി ഓഫീസിന് സമീപം ബാരിക്കേഡ് തീര്‍ത്തു പോലീസ് മാര്‍ച്ച് തടഞ്ഞു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ആയുധ പരിശീലനം നടത്തുകയും അതിനായി അറിവിന്റെ കേന്ദ്രങ്ങളായ സ്‌കൂളുകളെതന്നെ തിരഞ്ഞെടുക്കുന്ന സംഘപരിവാര്‍ നീക്കം അനുവദിച്ചുകൂടാനാവാത്തതാണെന്നു ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ് പറഞ്ഞു. പോലീസിന് കാംപുകള്‍ തടയാനാവില്ലെങ്കില്‍ കാംപസ്ഫ്രണ്ട് കാംപുകള്‍ തടഞ്ഞുകാണിച്ചു തരാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളും ക്യാംപസുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ പല സ്‌കൂളുകളിലും ആര്‍.എസ്.എസിനു ക്യാംപ് നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ ഒത്താശ ചെയ്യാറുണ്ട്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഇത്തരം പരിശീലന ക്യാംപുകളെ തടയാന്‍ തയ്യാറാവത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം.
അടുത്തകാലത്ത് ആര്‍.എസ്.എസ് പ്രതികളായ അനന്ദു, മുഹസ്സിന്‍, കൊടിഞ്ഞി ഫൈസല്‍, കാസര്‍കോഡ് റിയാസ് മൗലവി തുടങ്ങിയ 4 കൊലപാതകങ്ങളെ കൂടെ കൂട്ടിവായിച്ചാല്‍ ഇത്തരം കാംപുകള്‍കൊണ്ടുള്ള ആര്‍.എസ്.എസ് ലക്ഷ്യം കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നു വ്യക്തമാണ്. രാജ്യത്തിന്റെ തന്നെ കാന്‍സറായ ആര്‍ എസ് എസിനു ചുക്കാന്‍ പിടിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് തുടര്‍ന്ന് വരുന്നത്. ഒടുവിലായി ആര്‍.എസ്.എസിന്റെ 21 ദിവസത്തെ ആയുധപരിശീലനത്തിന് സ്‌കുളുകള്‍ വിട്ടു നല്‍കികൊണ്ട് വിദ്യാഭ്യാസ വകുപ്പും മാതൃകയായിരിക്കുകയാണ്. ഇതിനെതിരെ മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാത്തന്നെ മൗനം പാലിക്കുമ്പോള്‍ കണ്ടില്ലന്ന് നടിക്കുവാന്‍ കാംപസ്ഫ്രണ്ട് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.[related]

RELATED STORIES

Share it
Top